കുറവിലങ്ങാട്: കൂട്ടുകാരുമൊത്ത് കളിക്കുന്നതിനിടെ ഫ്രിഡ്ജില്‍നിന്ന് ഷോക്കേറ്റ് ഒന്നര വയസ്സുകാരി മരിച്ചു. വെമ്പള്ളി കദളിക്കാട്ടില്‍ അലന് -ശ്രുതി ദമ്പതികളുടെ മകള്‍ റൂത്ത് മറിയമാണ് മരിച്ചത്. റൂത്ത് മറിയത്തിനെയും സഹോദരി സെയ്റയെയും ശ്രുതിയുടെ വീട്ടിലാക്കി ഇരുവരും ജോലിക്ക് പോയതാണ്.
അതിരമ്പുഴ പഞ്ചായത്തില്‍ കരാര്‍ ജോലിക്കാരിയാണ് ശ്രുതി. പിതാവ് ടൈല്‍സ് പണിക്കാരനും. സമീപത്തെ കുട്ടികള്‍ക്കൊപ്പം ഒളിച്ചുകളിക്കുന്നതിനിടെ റൂത്ത് മറിയം ഫ്രിഡ്ജിന് പിന്നില്‍ ഒളിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നു. ഉടന്‍ കുറവിലങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കുറവിലങ്ങാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.
Discussion about this post