കേരളത്തിൽ നിപ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം കോഴിക്കോടെത്തി. നിപ റിപ്പോർട്ട് ചെയ്ത സ്ഥലത്താണ് കേന്ദ്രസംഘം എത്തിയത്.
നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുകാരൻ റബൂട്ടാൻ കഴിച്ചതെന്ന് കരുതുന്ന സ്ഥലത്തും കേന്ദ്രസംഘം സന്ദർശിച്ചു. റമ്പൂട്ടാൻ സാമ്പിളുകൾ കേന്ദ്രസംഘം ശേഖരിച്ചു.
അതേസമയം 2018-ലും 2019-ലുമുണ്ടായ നിപ രോഗബാധയ്‌ക്ക് ശേഷമുണ്ടാകുന്ന രോഗത്തിന്റെ മൂന്നാം ഘട്ട വരവാണ് ഇത്. മരണമടഞ്ഞ 12കാരന്റെ മൃതദേഹം സംസ്‌കരിച്ചു. കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ 158 പേരുണ്ട്. ഇതില്‍ 20 പേര്‍ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുണ്ട്. ഇവരില്‍ രണ്ടുപേര്‍ക്ക് രോഗ ലക്ഷണമുണ്ട്. ഇവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. ഇരുവരും ആരോഗ്യ പ്രവര്‍ത്തകരാണ്.
മരണമടഞ്ഞ കുട്ടിയുടെ റൂട്ട്മാപ്പ് ഉടന്‍ തയ്യാറാകും. കുട്ടിയെ രോഗബാധയെ തുടര്‍ന്ന് എത്തിച്ച മൂന്ന് ആശുപത്രികളില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗത്തെ കുറിച്ച് മുന്‍പരിചയമുണ്ടായിട്ടും കുട്ടിയുടെ സ്രവ പരിശോധന നടത്താത്താതില്‍ വീഴ്‌ച പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
Discussion about this post