Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ജന്തുജന്യരോഗങ്ങളുടെ ‘ഹോട്ട് സ്പോട്ട്’ പട്ടികയിൽ ചൈനയ്ക്കൊപ്പം കേരളവും

by Brave India Desk
Sep 7, 2021, 07:50 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശ്ശൂർ: വന്യജീവികളിൽനിന്ന് പടരുന്ന ജന്തുജന്യരോഗങ്ങളുടെയും (വൈൽഡ് ലൈഫ് സൂണോട്ടിക് രോഗങ്ങൾ) കൊതുകുകൾ പരത്തുന്ന വൈറസ്ബാധകളുടെയും ‘ഹോട്ട് സ്പോട്ടു’കളുടെ പട്ടികയിൽ ചൈനയ്ക്കൊപ്പം കേരളവും. നേച്വർ ജേണലിൽ പ്രസിദ്ധീകരിച്ച ‘ഭൂമി ഉപയോഗത്തിലുണ്ടായ മാറ്റവും കന്നുകാലിവിപ്ലവവും റൈനോലോഫിഡ് വവ്വാലുകളിൽ നിന്നുള്ള വൈറസ് വ്യാപന ഭീഷണിയുയർത്തുന്നു’ എന്ന പഠനത്തിലാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇറ്റലിയിലെ രണ്ട്‌ ശാസ്ത്രജ്ഞരും അമേരിക്ക, ന്യൂസീലൻഡ് എന്നിവിടങ്ങളിലെ ഓരോ ശാസ്ത്രജ്ഞരും ചേർന്നാണ് പഠനം നടത്തിയത്.

വനശിഥിലീകരണം, ഉയർന്ന വളർത്തുമൃഗ സാന്ദ്രത, ഉയർന്ന ജനസാന്നിധ്യം എന്നിങ്ങനെ സൂണോട്ടിക് രോഗങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിനുള്ള മൂന്ന് പ്രധാന കാരണങ്ങൾ ഒന്നിച്ചുവരുന്ന മേഖലകളെയാണ് ഹോട്ട് സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചൈനയ്ക്കും കേരളത്തിനും പുറമേ ജാവ, ഭൂട്ടാൻ, കിഴക്കൻ നേപ്പാൾ, വടക്കു കിഴക്കൻ ഇന്ത്യ തുടങ്ങിയവയാണ് മറ്റ് ഹോട്ട് സ്പോട്ടുകൾ. സാർസ് കൊറോണ വൈറസുകളുടെ പ്രധാനവാഹകരായ ഏഷ്യൻ ഹോർസ്ഷൂ വവ്വാലുകളുടെ സാന്നിധ്യമുള്ളയിടങ്ങളിലാണ് പഠനം നടത്തിയത്.

Stories you may like

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ഭാവിയിൽ പൊട്ടിപ്പുറപ്പെടാനിരിക്കുന്ന പകർച്ചവ്യാധികളുടെ കേന്ദ്രമാകാവുന്ന സ്ഥലങ്ങളിൽ കേരളവും ഉൾപ്പെടുമെന്ന് 2008-ൽ ‘ഗ്ലോബൽ ട്രെൻഡ്സ് ഇൻ എമർജിങ് ഇൻഫെക്ഷ്യസ് ഡിസീസസ്’ എന്ന പഠനത്തിൽ വ്യക്തമാക്കിയിരുന്നു. 2017-ൽ ഇതേ ജേണലിൽ ‘ഗ്ലോബൽ ട്രെൻഡ്സ് ഇൻ എമർജിങ് ഇൻഫെക്ഷ്യസ് ഡിസീസസ്’ എന്ന പഠനത്തിലും കേരളത്തെ ഭാവിയിലുണ്ടാകാവുന്ന പകർച്ചവ്യാധികളുടെ ഹോട്ട് സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൂണോട്ടിക് രോഗങ്ങൾ പ്രധാനമായും സസ്തനികളിൽനിന്നാണ് പടരുന്നത്. ഇൻഫ്ലുവൻസ, കൊറോണ വൈറസുകളാണ് ഇവ വ്യാപകമായി പടർത്തുന്നത്. സസ്തനികളിൽ ഏറ്റവും കൂടുതൽ വൈറസുകളുടെ വാഹകരാകുന്നത് വവ്വാലുകളാണ്. വവ്വാലും മനുഷ്യരുമായി അടുത്തിടപഴകുന്ന മേഖലകളിൽ ഇത്തരം രോഗങ്ങൾ പൊട്ടിപ്പുറപ്പെടാനിടയുള്ള സാധ്യതയുണ്ട്.

മഴ കൂടുതലുള്ള കേരളത്തിലെ ട്രോപ്പിക്കൽ കാലാവസ്ഥയും ‍പശ്ചിമഘട്ടമടക്കമുള്ള വനമേഖലയിലേക്കുള്ള കടന്നുകയറ്റവും കേരളം സൂണോട്ടിക് രോഗങ്ങളുടെ പ്രധാനകേന്ദ്രമാകുന്നതിന് കാരണമാകുന്നു. വനങ്ങളിൽ പഴങ്ങളുടെ കുറവുണ്ടായതും നാട്ടിൽ മാങ്ങ, റംബൂട്ടാൻ തുടങ്ങിയ പഴങ്ങൾ സുലഭമായതും വവ്വാലുകളെ നാട്ടിലേക്ക് ആകർഷിക്കുന്നുവെന്നതും കാരണമാകാം.

Tags: disease causing bacteriaCorona viruse in KeralaAvian Influenzazoonotic diseasesdisease transmitted from animals
Share5
Tweet
Send
Share

Latest stories from this section

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

ആ ചിത്രം വ്യാജം, എഐ നിർമിതം; റേഞ്ച് റോവർ വിവാദത്തിൽ വിശദീകരണവുമായി കെ എം ഷാജി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies