കോഴിക്കോട്: എം.എസ്.എഫിന്‍റെ വനിതാവിഭാഗമായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഹരിത നേതാവ് ഹഫ്സമോൾ. സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഇരയ്‌ക്കൊപ്പം നില്‍ക്കാതെ മുസ്ലീം ലീഗ് വേട്ടക്കാരനൊപ്പം നില്‍ക്കുകയാണ് ചെയ്തതെന്ന് ഹഫ്സമോൾ പറഞ്ഞു. ഇഷ്ടക്കാരെയും സ്തുതിപാഠകരെയും സംഘടനാതലപ്പത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
”പാര്‍ട്ടി നശിക്കുമെന്നു നൂറ് ശതമാനം വിശ്വസിക്കുന്നു. പുറത്തു നിന്ന് കലഹിക്കുന്നത് പാര്‍ട്ടിയെ നിലനിർത്താനാണ്. ലീഗില്‍ സമഗ്രമായ അഴിച്ചുപണി വേണം. ഇല്ലെങ്കില്‍ പാര്‍ട്ടി ശിഥിലമാകും”. ഹഫ്‌സമോള്‍ പറഞ്ഞു.










