ശിഖണ്ഡി പ്രയോഗം വെള്ളാപ്പള്ളിയുടെ വിവരക്കേടെന്ന് വി.എസ്
എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടശേന്റെത് തരം താണ പ്രസ്താവനകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മര്യാദയുടെ സീമകള്‍ ലംഘിക്കുന്നതാണ് വിഎസിനെതിരെയുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നും കോടിയേരി പറഞ്ഞു.
തരംതാണ പ്രസ്താവനകളിലൂടെ വെള്ളാപ്പള്ളി രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്തുകയാണ്. വെള്ളാപ്പള്ളിയുടെ ജല്പനങ്ങളെ കേരളം തള്ളിക്കളയുമെന്നും കോടിയേരി വാര്‍ത്താ കുറിപ്പില്‍. പറഞ്ഞു.
തന്നെ ശിഖണ്ഡിയെന്ന് വിളിച്ചത് വിവരക്കേട് കൊണ്ടാണെന്ന് വിഎസ് അച്യുതാനന്ദന് പറഞ്ഞു. ധര്‍മ്മത്തിന്റെ പക്ഷത്തുള്ള ശിഖണ്ഡിയാണെന്ന് പറയുക വഴി വെള്ളാപ്പള്ളി കൗരവപക്ഷത്താണെന്ന് വ്യക്തമായതായി വിഎസ് പറഞ്ഞു.
വെള്ളാപ്പള്ളിയുടേത് ആര്‍എസ്എസിന്റെ നാവാണെന്ന് പിണറായി വിജയന് ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.
Discussion about this post