പാലക്കാട്: പാലക്കാട്ടെ സമാന്തര ടെലഫോണ്‍ എക്ചേഞ്ച് കേസില്‍ നടത്തിയ പരിശോധനയില്‍ രണ്ട് നോട്ടീസുകള്‍ കണ്ടെത്തി. ഇന്നലെയാണ് സമാന്തര ടെലിഫോണ്‍ എക്സേഞ്ച് പാലക്കാട് കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിലായി. സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചുകള്‍ പ്രതി രണ്ട് കേന്ദ്രങ്ങളിലായി പ്രവര്‍ത്തിപ്പിച്ചു. വീട്ടിലും സഹോദരിയുടെ വീട്ടിലുമായിട്ടാണ് ഇത് കണ്ടെത്തിയത്. അനധികൃത സെര്‍വര്‍ ഇവിടെ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശരിയായ ദിശയിലാണ് സമാന്തര എക്സ്ചേഞ്ച് കേസില്‍ അന്വേഷണം പോകുന്നതെന്ന് ജില്ലാ മേധാവി ആര് വിശ്വനാഥ് പറഞ്ഞു.
മേട്ടുപ്പാളയം സ്ട്രീറ്റില്‍ നിന്നാണ് ഇന്നലെ സമാന്തര എക്ചേഞ്ച് കണ്ടെത്തിയത്. സമാന്തര എക്സേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് ഒരു ആയുര്‍വേദ ഫാര്‍മസിയിലായിരുന്നു. എക്സേഞ്ച് പ്രവര്‍ത്തിച്ചിരുന്നത് കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ്. സമാന്തര ഏക്സ്ചേഞ്ച് ബംഗളൂരുവിലും കോഴിക്കോടും കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പാലക്കാട് എക്ചേഞ്ചിനെ കുറിച്ച് അന്വേഷണ സംഘത്തിന് അറിയാന്‍ കഴിഞ്ഞത്. കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള ഫാര്‍മസിയില്‍ ആണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്,
കുഴല്‍മന്ദം സ്വദേശി ഹുസൈന്റെ ഉടമസ്ഥതയിലുള്ള കീര്‍ത്തി എന്ന ആയുര്‍വേദ ഫാര്‍മസിയുടെ മറവിലാണ് എക്സേഞ്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. ബംഗളൂരുവിലും കോഴിക്കോടും സമാന്തര ഏക്സ്ചേഞ്ച് കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് മേട്ടുപ്പാളയം എക്ചേഞ്ചിനെ കുറിച്ച് വിവരം ലഭിച്ചത്.
Discussion about this post