കൊട്ടാരക്കര: ഇന്ത്യന്‍ പാര്‍ലമെന്റില്‍ അംഗമായ ആളെ പൊലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യേണ്ടത് മര്യാദയാണെന്ന് ഗണേഷ് കുമാര്‍ എം എല്‍ എ. സുരേഷ് ഗോപി എം പി സല്യൂട്ട് വാങ്ങേണ്ടത് ചോദിച്ചല്ലെന്നും ഗണേഷ് കുമാര്‍ എം എല്‍ എ പ്രതികരിച്ചു.
പാര്‍ലമെന്റ് അംഗത്തെ പൊലീസ് ഉദ്യോഗസ്ഥന് സല്യൂട്ട് ചെയ്യണമെന്നും അത് മര്യാദയാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പ്രോട്ടോക്കോള്‍ വിഷയയൊക്കെ വാദപ്രതിവാദത്തിന് വേണ്ടി ഉന്നയിക്കുന്നതാണ്. സുരേഷ്ഗോപി സല്യൂട്ട് ചോദിച്ചുവാങ്ങേണ്ടി വന്നത് ഉദ്യോഗസ്ഥന്റെ കുഴപ്പമാണ്. ഉദ്യോഗസ്ഥര്‍ മനസില്‍ ഈഗോ കൊണ്ടുനടക്കരുതെന്നും ഗണേശ് കുമാര്‍ ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയെ സല്യൂട്ട് ചെയ്യാന്‍ പൊലീസ് മടിക്കേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി എന്ന വ്യക്തിക്കല്ല ഇന്ത്യന്‍ പാര്‍ലമെന്റ അംഗത്തിനാണ് സല്യൂട്ടെന്നും ഗണേശ് കുമാര്‍ പറഞ്ഞു. പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്. ഈ പ്രോട്ടോക്കോളൊക്കെ ഉണ്ടാക്കുന്നത് പൊലീസ് സംഘടനകളാണ്. ഇങ്ങനെയുള്ള ഈഗോ പൊലീസുകാര്‍ക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
സല്യൂട്ട് വിവാദത്തെ കുറിച്ച് സുരേഷ് ഗോപി ഇന്ന് പ്രതികരിച്ചിരുന്നു. പൊലീസ് അസോസിയേഷന് ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമല്ലെന്നും, പൊലീസുകാരുടെ ക്ഷേമത്തിന് വേണ്ടിയാണ് അതെന്നും സുരേഷ് ഗോപി പറഞ്ഞു. അസോസിയേഷന് രാഷ്ട്രീയം കളിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post