ചെറുവത്തൂര്‍: പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍ നിന്ന് 25 സി.പി.എമ്മുകാര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര് പാര്‍ട്ടിയില്‍ ചേരുമെന്ന് ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.
കോളനിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാത്തത്, കോളനിയില്‍ നടന്ന കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ നടത്തിയ നീക്കം, കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കുന്ന നടപടി തുടങ്ങി നിരവധി പ്രശ്നങ്ങളില്‍ സി.പി.എം നേതൃത്വം എടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് ഇവര്‍ ബി.ജെ.പി.യില്‍ ചേര്‍ന്നത്.
കാലിക്കടവ് കരക്കക്കാവ് കല്യാണമണ്ഡപത്തില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് പുതുതായി ചേര്‍ന്നവരെ സ്വീകരിച്ചു.
Discussion about this post