ഡല്‍ഹി: അള്‍ജീരിയന്‍ പ്രധാനമന്ത്രി ഐമന് ബന് അബ്ദുറഹ്മാനുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. നയതന്ത്ര ബന്ധം, ഉഭയകക്ഷി വ്യാപാരം, നിക്ഷേപം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയവയും അള്‍ജീരിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
അള്‍ജീരിയന്‍ വിദേശകാര്യമന്ത്രി റംതാന്‍ ലാമമറ, വാണിജ്യ മന്ത്രി കമെല്‍ റെസിഗ്, ഊര്‍ജ്ജമന്ത്രി അര്കബ് മുഹമ്മദ് തുടങ്ങിയവരുമായും വി. മുരളീധരന് ചര്‍ച്ചകള്‍ നടത്തി.
അള്‍ജീരിയയിലെ ഇന്ത്യന്‍ സമൂഹവുമായും മന്ത്രി കൂടിക്കാഴ്ച നടത്തി. ഇന്ത്യ- അള്‍ജീരിയ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ചകള്‍ സഹായിക്കുമെന്ന് വിദേശകാര്യമന്ത്രാലയം പ്രത്യാശ പ്രകടിപ്പിച്ചു.
Discussion about this post