ഡൽഹി: പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട കോൺഗ്രസ് നേതാവ് അമരീന്ദർ സിംഗിന് പിന്തുണയുമായി പാർട്ടിയിലെ കൂടുതൽ നേതാക്കൾ രംഗത്ത്. അമരീന്ദർ സിംഗിനെ മാറ്റിയ രീതിയിൽ കോൺഗ്രസിലെ വിമത നേതാക്കൾ എതിർപ്പുമായി രംഗത്ത് വന്നു. അമരീന്ദർ സിംഗുമായി ഇവർ നിരന്തരം ആശയവിനിമയും നടത്തുന്നതായാണ് റിപ്പോർട്ട്.
അമരീന്ദർ സിംഗിനെ മാറ്റിയ കോൺഗ്രസ് തീരുമാനത്തെ എതിർത്ത് രാജസ്ഥാൻ കോൺഗ്രസ് നേതാവ് ലോകേഷ് ശർമ്മ രംഗത്ത് വന്നു. ഇദ്ദേഹത്തിന്റെ ട്വീറ്റ് വിവാദമായി. തുടർന്ന് അദ്ദേഹം ചുമതലയിൽ നിന്നും രാജി വെച്ചു.
അതേസമയം അമരീന്ദർ സിംഗ് കോൺഗ്രസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പാർട്ടിയിൽ തുടരണമെന്ന് മുതിർന്ന നേതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ അമരീന്ദർ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.
Discussion about this post