ബംഗലൂരു: മുസ്ലീം യുവതിക്കൊപ്പം യാത്ര ചെയ്തതിന് ഹിന്ദു യുവാവിന് നേരെ സദാചാര ഗുണ്ടാ ആക്രമണം. യുവാവിനെയും യുവതിയെയും ഒരു സംഘമാളുകൾ പരസ്യമായി ചോദ്യം ചെയ്യുന്നതിന്റെയും യുവാവിനെ മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുകയായിരുന്നു. തുടർന്ന് രണ്ട് പ്രതികളെ കർണാടക പൊലീസ് പിടികൂടി.
മുസ്ലീം സ്ത്രീകൾക്കൊപ്പം യാത്ര ചെയ്യരുതെന്ന് ആവശ്യപ്പെട്ട അക്രമികൾ യുവാവിനെ മർദ്ദിക്കുകയും യുവതിയുടെ ബന്ധുക്കളുടെ ഫോൺ നമ്പർ വാങ്ങി അവരെ വിളിച്ച് അപമാനിക്കുകയും ചെയ്തു. തുടർന്ന് യുവതിയോട് ഇറങ്ങാൻ ആവശ്യപ്പെട്ട അക്രമികൾ അവരെ ഓട്ടോറിക്ഷയിൽ കയറ്റി പറഞ്ഞു വിടുകയും ചെയ്തു.
ഹിന്ദു യുവാവിന് നേരെ അസഭ്യവർഷം ചൊരിഞ്ഞ അക്രമികൾ ബുർഖയുടെ മഹത്വം വിശദീകരിച്ച് സദാചാര പ്രസംഗം നടത്തുന്നത് ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ വൈറലായതോടെ പ്രതികൾക്കായി ഊർജ്ജിതമായി അന്വേഷണം നടത്തിയ പൊലീസ് രണ്ട് പേരെ പിടികൂടി. ഇത്തരക്കാരെ ഒരു കാരണവശാലും വെറുതെ വിടില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
https://twitter.com/HatePatroller/status/1439300953967038466?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1439424969268674564%7Ctwgr%5E%7Ctwcon%5Es2_&ref_url=https%3A%2F%2Fwww.opindia.com%2F2021%2F09%2Fmuslim-mob-assaults-hindu-man-for-riding-with-muslim-woman-in-bengaluru%2F
In connection with the case of assault on a bike rider travelling alongwith a woman of different faith,@BlrCityPolice has acted swiftly, identified & secured 2 accused persons. A case is registered & legal action is initiated. My Govt. deals with such incidents with an iron hand.
— Basavaraj S Bommai (Modi Ka Parivar) (@BSBommai) September 19, 2021
Discussion about this post