ന്യൂയോർക്ക് : സെപ്റ്റംബർ 25 നു നടക്കാനിരുന്ന സാർക് യോഗം റദ്ദാക്കി. യുഎൻ ജനറൽ അസംബ്ലിയുടെ 76-ാമത് സമ്മേളനത്തോട് അനുബന്ധിച്ച് നടത്താനിരുന്ന സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോർപ്പറേഷ(സാർക്)ന്റെ അനൗദ്യോഗികമായ കൂടിക്കാഴ്ചയിൽ താലിബാൻ പ്രതിനിധിയായി അഷറഫ് ഗാനി സർക്കാരിന്റെ പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻന്റെ ആവശ്യത്തെ തുടർന്നാണ് യോഗം റദ്ദാക്കിയത്. മറ്റ് രാജ്യങ്ങൾ പാക്കിസ്ഥാന്റെ ആവശ്യം സമ്മതിക്കാതെ വന്നതോടെ ‘അംഗരാജ്യങ്ങളുടെ സമ്മതക്കുറവ് മൂലം യോഗം റദ്ദാക്കി’യതായി നേപ്പാൾ വിദേശകാര്യ മന്ത്രി അറിയിച്ചു.
ദക്ഷിണ ഏഷ്യയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ താലിബാൻ പ്രതിനിധിയെ പങ്കെടുക്കാൻ അനുവദിക്കണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. അത് അഷറഫ് ഗാനി സർക്കാരിന്റെ പ്രതിനിധികൾ ആയിരിക്കരുതെന്നും പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചിരുന്നു. എന്നാൽ ഈ ആവശ്യം അംഗരാജ്യങ്ങൾ അംഗീകരിച്ചില്ല. യുഎസ് സൈനിക പിന്മാറ്റത്തിന് ശേഷം അഫ്ഗാനിൽ ഭീകരാക്രമണം നടത്തി അധികാരത്തിലേറിയ താലിബാനെ മിക്ക രാജ്യങ്ങളും ഇനിയും അംഗീകരിച്ചിട്ടില്ല. പാക് ചാരസംഘടനയുടെ സഹായത്തോടെയാണ് താലിബാൻ രാജ്യത്ത് അധികാരം പിടിച്ചെടുത്തത് എന്നത് സംബന്ധിച്ചും തെളിവുകൾ ലഭിച്ചിരുന്നു. ഭരണത്തിലൂടെ ആഗോളതലത്തിൽ ഭീകരത വളർത്താനുള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് ലോകരാജ്യങ്ങൾ താലിബാനെ എതിർക്കുന്നത്.











