ഡല്‍ഹി: ഐ എസ് ആര് ഒ ചാരക്കേസില്‍ നഷ്ട പരിഹാരം ആവശ്യപ്പെട്ട് മറിയം റഷീദയും, ഫൗസിയ ഹസനും. ഇരുവരും സി ബി ഐ മുഖേന സുപ്രീം കോടതിയെ സമീപിച്ചു. രണ്ട് കോടി രൂപ വീതം നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
വിചാരണ പോലും ഇല്ലാതെ മൂന്നര വര്‍ഷം ജയിലില്‍ കിടക്കേണ്ടി വന്നു. സ്വൈര്യ ജീവിതം വഴിമുട്ടി. നഷ്ടപരിഹാരമായി രണ്ട് കോടി രൂപ വീതം നല്‍കണം. പതിനെട്ട് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കണമെന്നുമാണ് മറിയം റഷീദയുടെയും ഫൗസിയയുടെയും ആവശ്യം.
1994ലാണ് ചാരക്കേസിന്റെ തുടക്കം. ഐ എസ് ആര് ഒയുടെ രഹസ്യങ്ങള്‍ ശാസ്ത്രജ്ഞരായ ഡോ. നമ്ബി നാരായണനും ഡോ. ശശികുമാറും മാലദ്വീപ് സ്വദേശിനികളായ മറിയം റഷീദ, ഫൗസിയ ഹസന് എന്നിവര്‍ വഴി വിദേശികള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു കേസ്. സി ബി ഐ അന്വേഷണത്തിലാണ് കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയത്.
Discussion about this post