സാവോപോളോ: ബോട്ട് മറിഞ്ഞ് പിരാനകളുടെ ആക്രമണത്തിന് ഇരയായി ബ്രസീലില്‍ ആറുവയസ്സുകാരി മരിച്ചു. അവധി ആഘോഷിക്കാന്‍ ബോട്ട് യാത്ര നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. യാത്രക്കിടയില്‍ വെള്ളപ്പൊക്കം വന്ന് ബോട്ട് മറിഞ്ഞപ്പോഴാണ് കുട്ടിയെ പിരാന മല്‍സ്യം കടിച്ചത്. പിരാന കുട്ടിയുടെ കാലുകളിലെ മാംസം കടിച്ചെടുത്തതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഡ്രില മുനിസ് എന്ന ആറു വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണമടഞ്ഞത്. മോണ്ടി അലഗ്രയിലെ നദിയില്‍ മുത്തശ്ശിക്കും മറ്റ് നാലു കുട്ടികള്‍ക്കുമൊപ്പം ബോട്ടിംഗ് നടത്തുകയായിരുന്നു കുട്ടി. അതിനിടെയാണ് അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായത്. ബോട്ട് മറിഞ്ഞ് എല്ലാവരും നദിയില്‍ വീഴുകയായിരുന്നു.മറ്റുള്ളവര്‍ ബോട്ടില്‍ തിരിച്ചു കയറിയെങ്കിലും കുട്ടിയെ പിരാനകള്‍ ആക്രമിച്ചിരുന്നു. ഉടന്‍ തന്നെ കുട്ടിയെ കണ്ടെത്തി ബോട്ടില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
Discussion about this post