ലോകമെമ്പാടുമുള്ള സമുദ്ര ശാസ്ത്ര ഗവേഷണ രംഗത്തെ ആയിരത്തിലധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ലോകസമ്മേളനം കൊച്ചിയില്‍ തുടങ്ങി.
കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.ബാബു അധ്യക്ഷനായിരുന്നു.
സ്വദേശി ശാസ്ത്ര പ്രസ്ഥാനവും കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയും നിരവധി ദേശീയ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളും സംയുക്തമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ‘വേള്‍ഡ് ഓഷ്യന്‍ സയന്‍സ് കോണ്‍ഗ്രസ്’ എന്ന പേരിലുള്ള സമ്മേളനം ഈ മാസം എട്ടിന് സമാപിക്കും.
സമുദ്രശാസ്ത്ര മേഖലയിലെ വിവിധ വിഷയങ്ങള്‍ 13 സാങ്കേതിക വിഭാഗങ്ങളിലായി ചര്‍ച്ച ചെയ്യും. അന്താരാഷ്ട രംഗത്തെ പ്രമുഖ സമുദ്ര ശാസ്ത്രജ്ഞരുടെ പ്രബന്ധാവതരണവും മുഖ്യ പ്രഭാഷണവും നടക്കും.
ഷിപ്പിംഗ് റൗണ്ട് ടേബിള്‍, ഓഷ്യന്‍ റിസോഴ്സസ് റൗണ്ട് ടേബിള്‍, ഫിഷര്‍മെന്‍ മീറ്റ് എന്നിവയും സയന്‍സ് കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സെഷനും, ഉപന്യാസ മത്സരവും നടക്കും.
ശാസ്ത്രരംഗത്തെ പഴമകളും പുതുമകളും ആവിഷ്ക്കരിക്കുന്ന പ്രദര്‍ശനവും സമ്മേളനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.
നേവി, കൊച്ചിന് ഷിപ്പ്യാര്ഡ്, ഡിഫന്‍സ്, സി.എം.എഫ്.ആര്.ഐ, സി.ഐ.എഫ്.ടി, എംപിഇഡിഎ, തുടങ്ങി ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടേതടക്കമുള്ള സ്റ്റാളുകള്‍, മത്സ്യ ഭക്ഷ്യമേള, അലങ്കാര മത്സ്യ പ്രദര്‍ശനം എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് .
Discussion about this post