ചെന്നൈ : മലയാളത്തിലെ ആദ്യകാല വസ്ത്രാലങ്കാര വിദഗ്ധരിലെ പ്രമുഖ സാന്നിധ്യമായിരുന്ന നടരാജൻ അന്തരിച്ചു. മലയാളത്തിലെ എക്കാലത്തേയും കലാമൂല്യമുള്ള സിനിമ എന്നു കണക്കാക്കപ്പെടുന്ന ‘ഒരു വടക്കൻ വീരഗാഥ’ എന്ന സിനിമയിലൂടെ വസ്ത്രാലങ്കാരത്തിനു ദേശീയ പുരസ്കാരം നേടിയ കലാകാരനാണ് നടരാജൻ.
അന്തരിച്ച കലാസംവിധായകൻ കൃഷ്ണമൂർത്തിയുടെ കലാസംവിധാനത്തിലും വസ്ത്രാലങ്കാര മേൽനോട്ടത്തിലും ആയിരുന്നു വടക്കൻപാട്ടു സിനിമകളിൽ മലയാളികൾ ഏറ്റവുമധികം ആഘോഷിച്ച ‘ഒരു വടക്കൻ വീരഗാഥ’യിലെ വസ്ത്രചമയങ്ങൾ പിറന്നത്. അതിനാൽ ദേശീയപുരസ്കാരം രണ്ടുപേർക്കും അവകാശപ്പെട്ടതായി.
വിവിധ ഭാഷകളിലായി എണ്ണൂറോളം സിനിമകൾക്ക് നടരാജൻ വസ്ത്രാലങ്കാരം നിർവഹിച്ചിട്ടുണ്ട്. മലയാളത്തിൽ സംവിധായകൻ ഹരിഹരന്റെ സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിച്ചത് നടരാജനായിരുന്നു. ‘കേരളവർമ്മ പഴശ്ശിരാജ’യുടെ വസ്ത്രാലങ്കാരം നിർവ്വഹിച്ചതും അദ്ദേഹമായിരുന്നു.
Discussion about this post