കേരളത്തിൽ കോൺഗ്രസിലും പുകച്ചിൽ. മുൻ കെപിസിസി അദ്ധ്യക്ഷൻ രമേശ് ചെന്നിത്തല വഹിച്ചിരുന്ന വിവിധ പദവികളിൽ നിന്ന് ഒഴിഞ്ഞതായി പ്രഖ്യാപിച്ചു.
വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം. ജയ്ഹിന്ദ് പ്രസിഡന്റ് സ്ഥാനം, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ, കെ കരുണാകരൻ ഫൗണ്ടേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ ആണ് ചെന്നത്തല ഒഴിഞ്ഞത്.
കെപിസിസി അദ്ധ്യക്ഷനാണ് ഈ സ്ഥാനങ്ങൾ വഹിക്കേണ്ടതെന്നും രമേശ് ചെന്നിത്തല മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുല്ലപ്പള്ളി ഏറ്റെടുക്കാതിരുന്നതിനാലാണ് ഈ സ്ഥാനങ്ങളിൽ തുടർന്നത്. പുതിയ അദ്ധ്യക്ഷനെത്തിയപ്പോൾ സ്ഥാനമൊഴിഞ്ഞതാണെന്നും ചെന്നിത്തല വ്യക്തമാക്കി. കഴിഞ്ഞ മാസം 24 നാണ് രാജി വെച്ചത്.
Discussion about this post