മലയാളം സര്‍വകലാശാലയുടെ ഭൂമി ഇടപാടില്‍ വിജിലന്‍സ് അന്വേഷണത്തിന് കോടതി ഉത്തരവ്. മലയാളം സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ അടക്കം 17 പേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്.
പ്രാഥമിക അന്വേഷണത്തിന് കോഴിക്കോട് വിജിലന്‍സ് കോടതി ഉത്തരവിട്ടു. സി ആര് നീലകണ്ഠന് നല്കിയ ഹര്‍ജിയിലാണ് നടപടി.
സര്‍വകലാശാലയ്ക്കായി ഏറ്റെടുത്ത 17.21 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള സ്വത്ത് ആദ്യം മലയാളം സര്‍വകലാശാലയ്ക്കായി ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പരിസ്ഥിതി പ്രശ്നം ചൂണ്ടിക്കാട്ടി ട്രിബ്യൂണല്‍ ഈ ഭൂമി സര്‍വകലാശാല നിര്‍മാണത്തിന് യോഗ്യമല്ലെന്നും ഉത്തരവിട്ടിരുന്നു.
Discussion about this post