സംസ്ഥാനത്ത് സ്കൂൾ തുറക്കാൻ മാർഗരേഖയായി. എൽപി തലത്തിൽ ഒരു ക്ലാസിൽ അനുവദിക്കുക 10 കുട്ടികളെ മാത്രമാണ്. യുപി തലത്തിൽ 20 കുട്ടികളെയാണ് ഒരു ക്ലാസിൽ അനുവദിക്കുക.
1 മുതൽ 7 വരെയുള്ള ക്ലാസുകളിൽ ഒരു ബെഞ്ചിൽ ഒരു കുട്ടിയെ മാത്രമാണ് ഇരിക്കാൻ അനുവദിക്കുക. ഉച്ചഭക്ഷണം ആദ്യഘട്ടത്തിൽ നൽകില്ല. ഉച്ചഭക്ഷണം സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നും മാർഗരേഖയിൽ പറയുന്നു.
സ്കൂളില്‍ എല്ലാ ക്ലാസിനും ഒരേസമയം ഇടവേള ലഭിക്കില്ല. വിദ്യാഭ്യാസ- ആരോഗ്യവകുപ്പുകളുടെ സംയുക്തമാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും കൈമാറി.
സ്കൂളില്‍ ഒരേസമയം എത്തുന്ന കുട്ടികളുടെ എണ്ണം നിയന്ത്രിക്കുയെന്നതാണ് മാര്ഗരേഖില് പ്രധാനമായും പറയുന്നത്. ചെറിയ ക്ലാസുകളില്‍ ഒരുദിവസം മൂന്നിലൊന്ന് കുട്ടികള്‍ക്ക് മാത്രമായിരിക്കും അനുമതി ഉണ്ടാവുക. ഇതുമൂലം ക്ലാസുകളില്‍ എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതപ്പെടുത്താനാവുമെന്നും മാര്ഗരേഖയില്പറയുന്നു.
ചെറിയ ക്ലാസുകളില്‍ ഒരു ബെഞ്ചില്‍ ഒരു കുട്ടിയെ മാത്രമായിരിക്കും ഇരിക്കാന്‍ അനുവദിക്കുക. ഒരു ദിവസം പത്ത് കുട്ടികള്‍ മാത്രമായിരിക്കും ക്ലാസില്‍ അനുമതി നല്‍കുക. ഉയര്‍ന്ന ക്ലാസുകളില്‍ ഒരു ദിവസം 20 കുട്ടികളെയാവും പ്രവേശിപ്പിക്കുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്കൂള്‍ പ്രിന്സപ്പാളിന് സ്വീകരിക്കാമെന്നും മാര്‍ഗരേഖയില്‍ പറയുന്നു
Discussion about this post