തിരുവനന്തപുരം: മൂന്നാര്‍ പാക്കേജിന് മന്ത്രിസഭ അംഗീകാരം. ലേബര്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. തോട്ടം തൊഴിലാളികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ, തൊഴിലാളികള്‍ക്ക് വീട് എന്നിവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ പാക്കേജിലുണ്ട്.
കൂലി വര്‍ദ്ധിപ്പിക്കാനും ശുപാര്‍ശയും ചെയ്തിട്ടുണ്ട്. അതേസമയം, സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന ചര്‍ച്ച ചെയ്യാന്‍ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ഇന്നു വീണ്ടും യോഗം ചേരും. രണ്ടിന് സെക്രട്ടറിയേറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പങ്കെടുക്കും. കുറഞ്ഞ കൂലിയുടെ കാര്യത്തില്‍ തോട്ടം ഉടമകളും ട്രേഡ് യൂണിയന്‍ നേതാക്കളും വിട്ടുവീഴ്ചയ്ക്ക് തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് മൂന്നു പി.എല്‍.സി യോഗങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടത്.
Discussion about this post