മലപ്പുറം: പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ രണ്ട് കുട്ടികളെ ഉപേക്ഷിച്ച് അവിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടി ഭര്‍തൃമതിയായ യുവതിയും, കാമുകനും അറസ്റ്റില്‍. ഭര്‍ത്താവിന്റെ പരാതിയിലാണ് നടപടി. മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിയെയും കാമുകനെയുമാണ് തേഞ്ഞിപ്പലം പൊലീസ് ബാല നീതി നിയമ പ്രകാരം കേസെടുത്ത് എടുത്ത് അറസ്റ്റ് ചെയ്തത്.
പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യുവാവിനെയും യുവതിയെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ജയിലില്‍ അടച്ചു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് പരിധിയില്‍ പള്ളിക്കല്‍ ബസാറില്‍ അടുത്തടുത്ത ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന അവിവാഹിതനായ യുവാവും യുവതിയും. കഴിഞ്ഞ നാലാം തിയ്യതിയാണ് ഇവർ ഒളിച്ചോടിയത്.
Discussion about this post