ചാലക്കുടി: ചാലക്കുടിയില്‍ പോട്ട ദേശീയ പാതയില്‍ 181 കിലോ കഞ്ചാവുമായി മൂന്ന് പേര് അറസ്റ്റില്‍. എറണാകുളം കുമ്പളം മാടവന കൊല്ലംപറമ്പില്‍ വീട്ടില്‍ സനൂപ് (23), കളമശ്ശേരി തായിക്കാട്ടുകര ചെറുപറമ്പില്‍ വീട്ടിലെ സാദിഖ് (27), കുമ്പളം മാടവനപട്ടത്താനം വീട്ടില്‍ വിഷ്ണു (25) എന്നിവരാണ് പിടിയിലായത്.
മാരുതി സ്വിഫ്റ്റ് കാറിലാണ് പ്രതികള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. വാഹനം ചാലക്കുടി പോട്ടയില്‍ എത്തിയപ്പോള്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഡി.എ.എന്‍.എസ്.എ.എഫ് ടീമും ചാലക്കുടി പൊലീസ് സംഘവും ചേര്‍ന്ന് പിടികൂടുകയായിരുന്നു.
പിടികൂടിയ കഞ്ചാവ് ആന്ധ്രാ പ്രദേശില്‍ നിന്നും കേരളത്തില്‍ എറണാകുളം ജില്ലയിലേക്ക് മൊത്തവിതരണത്തിന് വേണ്ടി കൊണ്ടുവന്നതാണ് എന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്.
Discussion about this post