മുംബൈ: ആഡംബരകപ്പലില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ ആര്യന്‍ ഖാനുള്‍പ്പെടെ മൂന്ന് പ്രതികളെ കോടതിയില്‍ ഹാജരാക്കി. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെ തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്ന് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ ആവശ്യപ്പെട്ടു. ഇതുവരെ പതിനെട്ട് പേരാണ് കേസില്‍ അറസ്റ്റിലായത്.
മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലായ കോര്‍ഡിലിയ ക്രൂയിസില്‍ ഒക്ടോബര്‍ രണ്ട് അര്‍ധരാത്രിയാണ് റെയ്ഡ് നടന്നത്.
ലഹരിപാര്‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ യാത്രക്കാരുടെ വേഷത്തിലാണ് എന്‍.സി.ബി സംഘം കപ്പലിലെത്തിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും സംഘാടകരും പിടിയിലായത്.
Discussion about this post