ഡല്‍ഹി: വിവാദമായ ദാദ്രി സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ചില പ്രാദേശിക മാധ്യമങ്ങളാണ് രംഗത്തെത്തിയത്. ഗോമാംസവുമായി ബന്ധപ്പെട്ട കൊലപാതകമെന്ന് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊല്ലപ്പെട്ട ഇഖ്ലാഖിന്റെ പാക്കിസ്ഥാന് സന്ദര്‍ശനവും തുടര്‍ന്നുണ്ടായ ചില നീക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സൂചനാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ പങ്കുവച്ചത്.
ദൈനിക് ജാഗരണ്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച പുതിയ വെളിപ്പെടുത്തലുകള്‍ ഉള്ളത്. മറ്റ് മാധ്യമങ്ങളും വിഷയം ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ വര്‍ഷം ഇഖ്ലാക്ക് പാകിസ്ഥാനിലേക്ക് സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനം ഗ്രാമവാസികളില്‍ ചിലരില്‍ സംശയം ഉണ്ടാക്കി. എന്നാല്‍ പാക്കിസ്ഥാനിലേക്കല്ല അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് അന്ന് ഇഖ്ലാഖ് പോയതെന്ന് ഇഖ്ലാഖിന്റെ സഹോദരി പറയുന്നു. ഗ്രാമവാസികളില്‍ ആരും പാകിസ്ഥാനിലുള്ള കുടുംബാംഗങ്ങളെ ഇതിന് മുന്‍പ് സന്ദര്‍ശിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പാകിസ്ഥാനിലേക്ക് എന്ന് പറഞ്ഞ് പോയ യാത്രയ്ക്ക് ശേഷം ഇഖ്ലാക്ക് പള്ളികളില്‍ പ്രസംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഇത് ഗ്രാമവാസികളില്‍ അതൃ്പ്തി ഉണ്ടാക്കിയിരുന്നു. പലരെയുും ഇത്തരം നടപടികള്‍ ചൊടിപ്പിച്ചന്നും ഇഖ്ലാക്കിന്റെ സഹോദരി പറയുന്നു.
സംഭവം നടന്ന ദിവസത്തെക്കുറിച്ച ഇഖ്ലാക്കിന്റെ അമ്മ പറയുന്നതിങ്ങനെ: ഇഖ്താക്ക് പള്ളിയില്‍ പോകുന്ന സമയത്ത അടുത്ത കടയില്‍ ഇരിക്കുകയായിരുന്ന ചില കുട്ടികള്‍ അവനെ പാക്കിസ്ഥാനി എന്ന് വിളിച്ചു. ഒരു പാക്കിസ്ഥാനി നമ്മുടെ ഗ്രാമത്തില്‍ താമസിക്കുന്നു എന്ന് അവര്‍ പറഞ്ഞു. അവരുടെയുള്ളില്‍ ഇത്രത്തോളം വിദ്വേഷവും വെറുപ്പും ഉണ്ടായിരുന്നെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല എന്നും ഇവരുടെ വാക്കുകളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇത്തരം വാര്‍ത്തകളില്‍ വാസ്തവമില്ലെന്നും ഗ്രാമവാസികളില്‍ ചിലര്‍ പറയുന്നു. ബീഫ് കഴിച്ചതിനല്ല കൊലപാതകം എന്ന് പ്രചരിപ്പിക്കാന്‍ ആണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും അവര്‍ പറയുന്നു. സംഭവം രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന ആക്ഷേപം കൊല്ലപ്പെട്ട ഇഷ്താഖിന്റെ മകന് ഉയര്‍ത്തിയിരുന്നു.
ഇതിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദാദ്രിയില്‍ പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലം സന്ദര്ശിക്കാരെത്തിയ സ്വാധി പ്രാചിയെ പോലിസ് കസ്റ്റഡിയിലെടുത്തു. വര്‍ഗ്ഗീയ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജ്നാഥ് സിംഗ് പറഞ്ഞു.
Discussion about this post