ഡല്‍ഹി: ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ആഗോളപങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
ജപ്പാന് പ്രധാനമന്ത്രിയായി ചുമതലയേറ്റതില്‍ അഭിനന്ദിക്കാന്‍ എച്ച്.ഇ ഫ്യൂമിയോ കിഷിദയുമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
ഇന്ത്യ-ജപ്പാന് ആഗോളപങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും ജപ്പാന് പ്രധാനമന്ത്രിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഈ ആഴ്ച ആദ്യമാണ് ഫ്യൂമിയോ കിഷിദ ജപ്പാന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തത്.
Discussion about this post