കോഴിക്കോട്: ഇ.ടി.ഫിറോസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കോഴിക്കോട് സിജെഎം കോടതിയുടെ ഉത്തരവ്. മുസ്‌ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ മകനാണ് ഫിറോസ്. 200 കോടി രൂപയുടെ വായ്പ തിരിച്ചടവു മുടങ്ങിയതിനെ തുടർന്നു 2 ബാങ്കുകൾ പരാതി നൽകിയിരുന്നു. ഈ പരാതിയിലാണു നടപടി.
കോഴിക്കോട് നഗരത്തിലെ പ്രമുഖ ഷോപ്പിങ് കോംപ്ലക്സ് ഉൾപ്പെടെ പതിനഞ്ചോളം വസ്തുവകകളാണു ജപ്തി ചെയ്യാനൊരുങ്ങുന്നത്.
Discussion about this post