മുംബൈ: ശിവനസേനയുടെ ഭീഷണിയെ ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെ സംഗീത പരിപാടി റദ്ദാക്കി. വെള്ളിയാഴ്ച നടക്കേണ്ട പരിപാടിയാണ് റദ്ദാക്കിയത്.
ഇന്ത്യന്‍ സൈനികരെ കൊലചെയ്യുമ്പോള്‍ പാകിസ്ഥാനുമായി സാംസ്കാരിക ബന്ധം തുടരാനാവില്ളെന്ന് ചൂണ്ടിക്കാട്ടി ഗസല്‍ കച്ചേരി തടയണമെന്നാവശ്യപ്പെട്ട് ശിവസേന രംഗത്തത്തെുകയായിരുന്നു. ശിവസേനയുടെ ചലച്ചിത്ര വിഭാഗമായ ചിത്രപത് സേനയാണ് ഇക്കാര്യം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചിരുന്നത്.
ഒക്‌ടോബര്‍ 9 ന് മുംബൈയിലെ ഷണ്‍മുഖ ഹാളിലാണ് ഗുലാം അലിയുടെ കച്ചേരി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ഗുലാം അലി പ്രതികരിച്ചിട്ടില്ല.
പാകിസ്ഥാനുമായി മൃദുസമീപനം പാടില്ല എന്ന് ശിവസേന മുഖപത്രത്തില്‍ എഴുതിയിരുന്നു. ഇതിനു പിറകേയാണ് ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് ശിവസേന നിലപാടെടുത്തിരിക്കുന്നത്.
Discussion about this post