തൊടുപുഴയില്‍ മധ്യവയസ്കനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ വെട്ടിമറ്റം നെല്ലിക്കുന്നേല്‍ ബൈജു കുഞ്ഞപ്പനെ (50)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെട്ടിമറ്റം എണ്ണപ്പനതോട്ടത്തിലെ വീട്ടിലെ വാട്ടര്‍ ടാങ്കിനുള്ളില്‍ ഇയാള്‍ മരിച്ച് കിടക്കുകയായിരുന്നു. ഇയാള്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
മൂന്ന് ദിവസമായി മകനെക്കുറിച്ച് വിവരങ്ങളൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് അമ്മ അന്വേഷിച്ച് വന്നപ്പോളാണ് ബൈജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Discussion about this post