ഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു പേര് മരിച്ചു. ഈശ്വര്‍ സിപ്പി, അനില്‍ ചൗധരി എന്നിവരാണ് മരിച്ചത്. ആറ് തടവുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ജയില്‍ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം ഒന്നാം നമ്പര്‍ ജയിലിലാണ് തടവുകാര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.
Discussion about this post