മുംബൈ: ആഢംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് കോടതിയെ അറിയിച്ച് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ. ജാമ്യത്തിനായുള്ള ആര്യന് ഖാന്റെ വാദം പരിഗണിക്കുന്നതിനിടെയാണ് എന്‍സിബി ഇക്കാര്യം കോടതിയെ അറിയിച്ചത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ആര്യന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെല്ലാം തെളിവുകളുണ്ടെന്നും എന്‍സിബി മുംബൈ സെഷന്‍സ് കോടതിയെ അറിയിച്ചു.
അതേസമയം, ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ലഹരി മരുന്ന് കണ്ടെടുക്കുമ്പോള്‍ ആര്യന് ഖാന് കപ്പലില്‍ ഉണ്ടായിരുന്നില്ലെന്ന് ആര്യന്റെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ബുധനാഴ്ച ആര്യന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് അഭിഭാഷകന് ഇക്കാര്യം പരാമര്‍ശിച്ചത്.
പരിശോധന നടത്തുന്ന സമയത്ത് ആര്യന് കപ്പലില്‍ ഇല്ലായിരുന്നു. കപ്പലില്‍ ഇല്ലാത്ത ആര്യനെ എങ്ങനെ മയക്കുമരുന്നുമായി പിടികൂടിയെന്ന് മനസിലാകുന്നില്ല. മയക്കുമരുന്ന് വാങ്ങാനുള്ള പണം പോലും ആര്യന്റെ കൈയിലില്ല. എന്‍സിബി കെട്ടിച്ചമച്ച കേസാണിതെന്നും അഭിഭാഷകന് അമിത് ദേശായി വാദിച്ചു.
Discussion about this post