തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മഴ അതിരൂക്ഷമായ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. അടിയന്തര സാഹചര്യത്തില്‍ 0471 2333101 എന്ന നമ്പറില്‍ വിളിക്കാം.
വൈകുന്നേരത്തോടെ വടക്കന്‍ ജില്ലകളിലും മഴകനക്കുമെന്ന് അറിയിപ്പുണ്ട്. നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. മലയോര മേഖലകളിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണെന്ന് നിര്‍ദേശമുണ്ട്.
പത്തനംതിട്ട ജില്ലയില്‍ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലയിലെ റോഡുകള്‍ വെള്ളത്തിനടിയിലായി. റാന്നിയിലും കുമ്പഴയിലും റോഡുകളില്‍ വെള്ളം കയറി.
Discussion about this post