കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദുർഗാ പൂജ ആഘോഷ സമാപനത്തിനിടെ ബോംബേറ്. ദുർഗാ വിഗ്രഹത്തിന് നേർക്ക് ബോംബെറിഞ്ഞ അക്രമികൾ വാഹനങ്ങൾ അടിച്ചു തകർത്തതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പശ്ചിമ വർധമാനിലെ ദുർഗാപുരിൽ അന്നപൂർണ മേഖലയിലായിരുന്നു സംഭവം.
അക്രമത്തിൽ ചിലർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ദുർഗാ പൂജ ആഘോഷങ്ങൾ സമാപിച്ച ശേഷം ഘോഷയാത്രയിൽ പങ്കെടുത്ത് മടങ്ങിയ യുവാക്കളോട് ഒരു സംഘം മദ്യപിക്കാൻ പണം ആവശ്യപ്പെടുകയും മദ്യം വാങ്ങി വരാൻ നിർബന്ധിക്കുകയും ചെയ്തു. എന്നാൽ തങ്ങൾക്ക് വ്രതമുണ്ടെന്നും മദ്യം വാങ്ങാൻ സാധിക്കില്ലെന്നും യുവാക്കൾ അറിയിച്ചു. തുടർന്നുണ്ടായ സംഘർഷമാണ് അക്രമത്തിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്.
Discussion about this post