പത്തനംതിട്ട: കക്കി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദേശം നിര്‍ദ്ദേശം. പമ്പ, റാന്നി, ആറന്മുള, ചെങ്ങന്നൂര്‍ മേഖലകളിലേക്ക് വൈകാതെ വെള്ളമെത്തുമെന്നാണ് മുന്നറിയിപ്പ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പമ്പ നദിയില്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാനാണ് സാധ്യത.
പമ്പ അണക്കെട്ടില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 984.62 മീറ്ററില്‍ എത്തി. 986.33 മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി.
Discussion about this post