മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വ്യാവസായിക ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പരിശീലന പരിപാടികൾക്ക് തുടക്കമായി. ഇന്ന് മുതൽ ഒക്ടോബർ 23 വരെ നടക്കുന്ന ആദ്യ ബാച്ചിനുള്ള പരിശീലനമാണ് കഞ്ഞിപ്പുരയിൽ പ്രവർത്തിക്കുന്ന എൽ എം ടി സി സെമിനാർ ഹാളിൽ തുടക്കമായത്.
പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം മൂർക്കത്ത് ഹംസ മാസ്റ്റർ നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിച്ചു. 22ന് പാലക്കാട് ധോണിയിലെ കെ എൽ ഡി ബിയുടെ ഫാം സന്ദർശനം ഉണ്ടാകും.












