അപകടഭീഷണി നേരിടുന്ന ഡാമുകള്‍ സംബന്ധിച്ച് യു.എന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്നുള്ളത് മുല്ലപ്പെരിയാര്‍ ഡാം മാത്രമാണെന്ന് ബി.ജെ.പി നേതാവ് സന്ദീപ് ജി. വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതികരണം.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
അപകടഭീഷണി നേരിടുന്ന ഡാമുകള്‍ സംബന്ധിച്ച്
യു.എന്‍ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലെ വരികളാണ് താഴെ നല്‍കുന്നത്. അത്യന്തം അപകടഭീഷണി നേരിടുന്ന ഡാമായി ഇന്ത്യയില്‍ നിന്ന് യു.എന്‍.യൂണിവേഴ്സിറ്റി പഠന സംഘം കണ്ടെത്തിയിരിക്കുന്നത് മുല്ലപ്പെരിയാര്‍ ഡാം മാത്രമാണ്.
“3.5 million: the approximate number of people at risk if India’s Mullaperiyar Dam, built 100+ years ago, were to fail. The dam, in a seismically active area, shows significant structural flaws and its management is a contentious issue between Kerala and Tamil Nadu States”
നൂറൂവര്‍ഷങ്ങള്‍ക്കപ്പുറം പണിത മുല്ലപ്പെരിയാര്‍ ഡാമിന് യാതൊരു ഭീഷണിയുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ എനിക്കവരോട് യോജിപ്പില്ല. ഇത് കേരളത്തിന്‍റെ നിലനില്‍പ്പിന്‍റെ പ്രശ്നമാണ്. രാഷ്ട്രീയത്തിനപ്പുറം മലയാളി യോജിക്കേണ്ട വിഷയം.
തലക്കുമുകളില്‍ ഈ ജലബോംബും വച്ച് മലയാളിക്ക് എങ്ങനെ ഉറങ്ങാന്‍ കഴിയും? മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണം. തമിഴ് നാടിനു ജലവും കേരളത്തിനു ജീവിതവും വേണം.
https://www.facebook.com/Sandeepvarierbjp/posts/6333228813385498?__cft__[0]=AZWVJkjQE1FF2LRKDFMM0GdASSKvSvQnZTOeze6q7z-UC7ZXe7CERMKXhaoClJY5QzLza4fsGpUfHUv33nXW6dAncADbJIXiKRmu8C90XBm5bAxDitGASa1-wrPMS-UTxdfYhJ8b3QIPj-yXfc2dR_49hnLtvxIhppu2CIILNw3mib7jjHik-Cz5d_ur3I_aq1vc6CLOCG7j13wZI02iRL9S&__tn__=%2CO%2CP-R
Discussion about this post