ഗൂഡല്ലൂര്‍: ഗൂഡല്ലൂരില്‍ തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവറെ മുഖത്തടിച്ച് ഡി.എം.കെ. ട്രഷറര്‍ എം.കെ. സ്റ്റാലിന് പുതിയ വിവാദത്തില്‍. ഗൂഡല്ലൂരില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ പാര്‍ട്ടി പ്രവര്‍ത്തകരോടൊപ്പം നടന്നു പോകവെയാണ് ഓട്ടോ ഡ്രൈവറായ പാര്‍ട്ടി പ്രവര്ത്തകന് സ്റ്റാലിനൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത സ്റ്റാലിന് അയാളെ മുഖത്ത് അടിച്ച് തള്ളിമാറ്റുകയായിരുന്നു. മുമ്പ് സമാനം വിവാദം സ്റ്റാലിനെതിരെ ഉണ്ടായിരുന്നു. മെട്രോ യാത്രക്കാരെന മുഖത്തടിച്ചതായിരുന്നു വിവാദമായിരുന്നത്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഡി.എം.കെ ഇക്കാര്യം നിഷേധിച്ചിരുന്നു. സ്റ്റാലിന് അയാളെ തടയുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഡി.എം.കെ വാദം. കഴിഞ്ഞ ജനവരിയിലാണ് മെട്രോ തീവണ്ടി യാത്രയ്ക്കിടെ യാത്രക്കാരന്റെ മുഖത്ത് സ്റ്റാലിന് അടിച്ചത്.
Discussion about this post