തിരുവനന്തപുരം: തദ്ദേശതെരഞ്ഞടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്ത്. യുവാക്കളെ സ്ഥാനാര്‍ത്തി നിര്‍ണ്ണയത്തില്‍ നിന്ന് യുവാക്കളെ ഒഴിവാക്കുന്നെന്നാണ് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ യുവാക്കള്‍ക്ക്പ്രാതിനിധ്യം നല്‍കുന്നില്ല.
പാരാതി ഉടന്‍ പരിഹരിക്കണമെന്നും ഇത് സംബന്ധിച്ച പരാതി കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന് പരാതി നല്‍കിയിട്ടുണ്ടെന്നും ഡീന്‍ അറിയിച്ചു.
പരാതി ഹൈക്കമാന്‍ഡിനെ അറിയിക്കാനും ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച് യു.ഡി.എഫില്‍ ഘടകക്ഷികള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post