ഡൽഹി: കേരളം ഉൾപ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. കേരളത്തിന് പുറമെ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. നവംബർ 29നാണ് തെരഞ്ഞെടുപ്പ്.
ജോസ് കെ മാണി രാജി വെച്ചതിനെ തുടർന്നാണ് കേരളത്തിൽ തെരഞ്ഞെടുപ്പ്. അർപ്പിത ഘോഷിന്റെ രാജിയെ തുടർന്നാണ് ബംഗാളിൽ തെരഞ്ഞെടുപ്പ് നടക്കുക.
ശരദ് നാംദിയോ റാൺപൈസിന്റെ നിര്യാണത്തെ തുടർന്നാണ് മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ്. നവംബർ 16നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. നവംബർ 29ന് തന്നെയാണ് ഫലപ്രഖ്യാപനം.
Discussion about this post