ഡൽഹി: സ്വാതന്ത്ര്യ സമരസേനാനിയായ വീരസവർക്കറുടെയും മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്റെയും പേരിൽ കോളേജുകൾ സ്ഥാപിക്കാൻ തീരുമാനമായി. ഡൽഹി സർവ്വകലാശാലക്ക് കീഴിലാണ് കോളേജുകൾ. ദ്വാരകയിലും ,നജഫ്ഗട്ടിലുമാണ് കോളേജുകൾ തുടങ്ങുന്നത്.
ഇതുമായി ബന്ധപ്പെട്ട് ഡൽഹി സർവ്വകലാശാല എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമാനം ആയി. ഇതു സംബന്ധിച്ച അന്തിമ അനുമതിയ്ക്കായി വിദ്യാഭ്യാസ മന്ത്രാലയത്തിന് സർവ്വകലാശാല പേരുകൾ ശുപാർശ ചെയ്തു.
ഇതിന് പുറമെ സ്വാമി വിവേകാനന്ദൻ, സർദാർ വല്ലഭായ് പട്ടേൽ, അടൽ ബിഹാരി വാജ്പേയി, സാവിത്രിബായ് ഫുലെ എന്നിവരുടെ പേരിലും കോളേജുകൾ ആരംഭിക്കാനുള്ള നടപടികൾ ആലോചനയിലുണ്ടെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
Discussion about this post