Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘നടക്കുന്ന സംഭവങ്ങളോടും രീതികളോടും ഒട്ടും പൊരുത്തപ്പെടാന്‍ കഴിയുന്നില്ല’; ഭർത്താവിനെ ഉപേക്ഷിച്ച് മതംമാറ്റ കേന്ദ്രത്തില്‍ പോയ യുവതി തിരിച്ചെത്തി

by Brave India Desk
Nov 3, 2021, 02:30 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട് : ഭാര്യയേയും മകനെയും ഇസ്ളാം മതവിശ്വാസികളായ അയൽക്കാർ ബലം പ്രയോഗിച്ച്‌ മതം മാറ്റിയെന്ന സി പി എം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗമായ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി പി ടി ഗില്‍ബർട്ടിന്റെ പരാതിയും തുടർന്നുണ്ടായ കോടതി വിധിയും വലിയ വിവാദവും ചര്‍ച്ചയും ഉയര്‍ത്തിയ സംഭവമായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു മതം മാറാനായി പോയ യുവതി തിരികെ എത്തി. 40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഇവര്‍ സഹായത്തിനായി ഭര്‍ത്താവിനെ വിളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഇടപെടലില്‍ മതപഠന കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു.

കോഴിക്കോട് സര്‍വകലാശാലയ്ക്ക് അടുത്തു നീരോല്‍പ്പലത്തെ ഷൈനി എന്ന യുവതിയാണ് ഏറെ വിവാദമുയര്‍ത്തിയ മതംമാറ്റ ശ്രമത്തിനു ശേഷം തിരികെ എത്തിയത്. സിപിഎം നീരോല്‍പ്പലം ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റി അംഗവുമായിരുന്ന പി.ടി.ഗിൽബർട്ടിന്റെ ഭാര്യ ഷൈനിയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ചു കുട്ടിയുമായി മതം മാറാനായി പോയത്. ചില സംഘടനകള്‍ ഭാര്യയെയും മകനെയും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയമാക്കാന്‍ തട്ടിക്കൊണ്ടു പോയെന്നാരോപിച്ചു ഗില്‍ബര്‍ട്ട് രംഗത്തു വന്നതു വലിയ വാര്‍ത്തയായിരുന്നു. ചില അയല്‍വാസികളുടെ നേതൃത്വത്തിലാണ് ഭാര്യയെ അവര്‍ വലയിലാക്കിയതെന്നും ഗില്‍ബര്‍ട്ടിന്‍റെ പരാതിയില്‍ പറഞ്ഞിരുന്നു.

Stories you may like

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ഭാര്യയെയും മകനെയും കണ്ടെത്തി നല്‍കണമെന്നാവശ്യപ്പെട്ടു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയും ഇദ്ദേഹം നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ ഹാജരായപ്പോള്‍ തന്നെ സ്വതന്ത്രയായി പോകാന്‍ അനുവദിക്കണമെന്നാണ് യുവതി ആവശ്യപ്പെട്ടത്. സ്വന്തം ഇഷ്ട പ്രകാരമാണ് മതം മാറിയതെന്നും ആരും ശാരീരികമായോ മാനസികമായോ ഉപദ്രവിച്ചിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. ഇതോടെ യുവതിയെ കോടതി വിട്ടയച്ചു. തുടര്‍ന്നു മതപഠനകേന്ദ്രത്തിലേക്ക് എത്തുകയായിരുന്നു യുവതി. 40 ദിവസത്തോളം രണ്ടു മതപരിവര്‍ത്തന കേന്ദ്രങ്ങളിലായി കഴിഞ്ഞെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്‍. കോഴിക്കോട്ടെ ഒരു കേന്ദ്രത്തില്‍ നിന്നാണ് ഇവര്‍ തിരികെ എത്തിയത്.

‘അവിടെ നടക്കുന്ന സംഭവങ്ങളോടും രീതികളോടും ഒട്ടും പൊരുത്തപ്പെടാന്‍ കഴിയാതെ ഭര്‍ത്താവിനെ വീണ്ടും വിളിക്കുകയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. പുറത്തേക്കു പോകാനോ യാത്ര ചെയ്യാനോ സ്വാതന്ത്ര്യമില്ലാതെ തടങ്കലിനു തുല്യമായ അവസ്ഥയിലാണ് ഇവിടെ പെണ്‍കുട്ടികള്‍ കഴിയുന്നത്. ആദ്യം വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു കേന്ദ്രത്തിലായിരുന്നു. അവിടെ നിന്നാണ് ഇവിടേക്കു മാറ്റിയത്. മുപ്പതോളം പെണ്‍കുട്ടികള്‍ ഇവിടെ കഴിയുന്നുണ്ട്. ഇവിടെ താമസിക്കുന്ന ഒരു യുവതി ലൈംഗികമായി ആക്രമിക്കപ്പെട്ടതായി പറഞ്ഞു’- ഷൈനി മാധ്യമങ്ങളോടു പറഞ്ഞു.

Tags: escape from religious centerReligious conversions
Share113
Tweet
Send
Share

Latest stories from this section

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

Latest News

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

ഡയലോഗ് പോര, പൗരന്മാർ നികുതിയടയ്ക്കണം;  ഇന്ത്യ നമ്മുടെ എല്ലാവരുടേയുമാണ്;  രാജ്യത്തെ നികുതി വ്യവസ്ഥയെപ്പറ്റി അറിയാം

‘കടം പെരുകി നട്ടംതിരിഞ്ഞ് പാകിസ്താൻ’; പണം കണ്ടെത്താൻ ഒടുവിൽ യൂട്യൂബർമാർക്കും ഇൻഫ്ലുവൻസർമാർക്കും വൻ നികുതിപ്പൂട്ട്!

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

എല്ലാ മത്സരശേഷവും സഞ്ജുവിന്റെ സ്ഥാനം ചോദ്യം ചെയ്യരുത്’; പ്ലേയിംഗ് ഇലവൻ മാറ്റങ്ങളെക്കുറിച്ച് ആകാശ് ചോപ്ര

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

ധോണിയുടെ ഫിനിഷിംഗ്, രോഹിതിന്റെ ടൈമിംഗ്, കോഹ്‌ലിയുടെ ‘എല്ലാം’; മാതൃകാ താരങ്ങളെ വെളിപ്പെടുത്തി അഭിഷേക് ശർമ്മ

ധോണിയുടെ ഫിനിഷിംഗ്, രോഹിതിന്റെ ടൈമിംഗ്, കോഹ്‌ലിയുടെ ‘എല്ലാം’; മാതൃകാ താരങ്ങളെ വെളിപ്പെടുത്തി അഭിഷേക് ശർമ്മ

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies