സംസ്ഥാന പൊലീസിന്റെ പ്രധാന ഓൺലൈൻ ഫയൽ നീക്ക സോഫ്റ്റ്‌വെയറായ ‘അയാപ്സിന്’ (iAPS) നേരെ മാൽവെയർ ആക്രമണ ശ്രമം. സൈബർ ആക്രമണത്തെ തുടർന്ന് പൊലീസിന്റെഔദ്യോഗിക വെബ്‌സൈറ്റ് പ്രവർത്തനങ്ങൾ അൽപ്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലുംഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലിലൂടെ വലിയൊരു സൈബർ സുരക്ഷാ ഭീഷണിഒഴിവായി. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് നിന്നുള്ള വിവരങ്ങൾ പ്രകാരം, ഹാക്കിങ്ശ്രമം തിരിച്ചറിഞ്ഞ ഉടൻ തന്നെ സൈബർ ഡിവിഷനിലെ വിദഗ്ധർ പ്രതിരോധ നടപടികൾസ്വീകരിക്കുകയും സേവനങ്ങൾ പൂർണ്ണമായി പുനഃസ്ഥാപിക്കുകയും ചെയ്തു. ചുരുങ്ങിയസമയത്തേക്ക് ഫയൽ നീക്കം തടസ്സപ്പെട്ടു എന്നതൊഴിച്ചാൽ മറ്റ് സുരക്ഷാ വീഴ്ചകളോ ഡാറ്റചോർച്ചയോ ഉണ്ടായിട്ടില്ലെന്നും പൊലീസിന്റെ നിർണ്ണായക ഫയലുകളിലെ വിവരങ്ങളെല്ലാംപൂർണ്ണമായും സുരക്ഷിതമാണെന്നും സൈബർ വിഭാഗം ഔദ്യോഗികമായി അറിയിച്ചു.
വെബ്‌സൈറ്റ് പൂർണ്ണമായി ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും എന്നാൽ അതിനുള്ള ശക്തമായ മാൽവെയർഅറ്റാക്ക് ആണ് നടന്നതെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻപൊലീസ് സ്റ്റേഷനുകളെയും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളെയും ബന്ധിപ്പിക്കുന്ന സുപ്രധാനആഭ്യന്തര ഫയൽ കൈമാറ്റ സംവിധാനമാണ് ‘അയാപ്സ്’ (integrated Administrative Processing System).
അതുകൊണ്ടുതന്നെ ഇതിനുനേരെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ്പൊലീസ് കാണുന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വെബ്‌സൈറ്റിന്റെ സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായും സൈബർ ഡിവിഷൻ വ്യക്തമാക്കി. ഈ ആസൂത്രിതസൈബർ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ഹാക്കർമാരെ കണ്ടെത്താൻ ഇന്റർനെറ്റ്പ്രോട്ടോക്കോൾ (IP) വിലാസങ്ങൾ കേന്ദ്രീകരിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












