കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കനത്ത മഴയെ തുടർന്ന് നൂറ്റാണ്ടിലധികം പഴക്കമുള്ള ക്ലോക്ക്ടവർ തകർന്നുവീണു. സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള പഴയ കെട്ടിടത്തിന്റെമുകൾഭാഗമാണ് അപ്രതീക്ഷിതമായി വലിയ ശബ്ദത്തോടെ പ്ലാറ്റ്‌ഫോമിലേക്കും റെയിൽവേട്രാക്കിലേക്കും തകർന്നുവീണത്. ഉച്ചയ്ക്ക് പുറപ്പെടേണ്ട കോഴിക്കോട് – കണ്ണൂർ പാസഞ്ചർ ട്രെയിൻട്രാക്കിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു അപകടം. ട്രെയിനിന്റെ മുകളിലേക്കുംവശങ്ങളിലേക്കും അവശിഷ്ടങ്ങൾ തെറിച്ചുവീണെങ്കിലും ഈ സമയം പ്ലാറ്റ്‌ഫോമിലും ട്രെയിനിലുംയാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.
അപകടത്തെ തുടർന്ന് കോഴിക്കോട് വഴിയുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കെട്ടിടം തകർന്നുവീണത് റെയിൽവേ ലൈനുകളിലെ വലിയ വൈദ്യുത ലൈനുകൾക്ക്മുകളിലേക്കായതിനാൽ 1, 2, 3 പ്ലാറ്റ്‌ഫോമുകളിലേക്കുള്ള വൈദ്യുതി ബന്ധം പൂർണ്ണമായിവിച്ഛേദിച്ചിരിക്കുകയാണ്. ഇതേ തുടർന്ന് മലബാർ മേഖലയിലൂടെയുള്ള ട്രെയിൻ സർവീസുകൾവലിയ തോതിൽ വൈകുമെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം. ഇന്നലെ രാത്രി മുതൽകോഴിക്കോട് നഗരത്തിൽ പെയ്യുന്ന കനത്ത മഴയാണ് 130 വർഷത്തോളം പഴക്കമുള്ളതുംബലക്ഷയം നേരിട്ടിരുന്നതുമായ ക്ലോക്ക് ടവർ തകരാൻ കാരണം.
അപകടവിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുംസംഭവസ്ഥലത്തെത്തി ട്രാക്കിലെ അവശിഷ്ടങ്ങൾ മാറ്റാനും വൈദ്യുതി ബന്ധംപുനഃസ്ഥാപിക്കാനുമുള്ള യുദ്ധകാലാടിസ്ഥാനത്തിലുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനിടെയുണ്ടായ ഈ അപകടം യാത്രക്കാരിൽ കനത്ത ആശങ്കപരത്തിയിട്ടുണ്ട്.











