അയോധ്യ: ഒരേസമയം ഏറ്റവും കൂടുതല്‍ ദീപങ്ങള്‍ കൊളുത്തിയതിന്‍റെ പേരില്‍ അയോധ്യയിലെ ദീപോത്സവം ഗിന്നസ് ബുക്കില്‍ ഇടം നേടിയതായി ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്വിറ്ററിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി അയോധ്യയില്‍ നടന്ന ദീപോത്സവത്തില്‍ ഒരേ സമയം തെളിഞ്ഞത് ഒന്‍പത് ലക്ഷം മണ്‍ദീപങ്ങളാണ് കണ്‍മിഴിച്ചത്.
ഉത്തര്‍പ്രദേശിലെ പബ്ലിക് റിലേഷന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശിശിര്‍ ഗിന്നസ് സര്‍ട്ടിഫിക്കറ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. വാര്‍ത്ത ഏജന്‍സി എ എന്‍ഐയും ഈ വാര്‍ത്ത ട്വിറ്ററില്‍ ശരിവെച്ചു.
ഭഗവാന്‍ ശ്രീരാമനോടുള്ള വിശ്വാസികളുടെ വിശ്വാസത്തിന്‍റെയും ഭക്തിയുടെയും പ്രതീകമാണ് ഈ നേട്ടം. ദീപോത്സവത്തിന്‍റെ ഭാഗമായ എല്ലാവര്‍ക്കും നന്ദി പറയുന്നതായും യോഗി ആദിത്യനാഥ് അറിയിച്ചു.
Discussion about this post