ചണ്ഡിഗഡ്: ഇന്ത്യ-പാക് അതിര്‍ത്തിക്കടുത്ത് നിന്ന് ടിഫിന്‍ ബോക്സ് ബോംബ് കണ്ടെത്തി. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയിലാണ് സംഭവം. ദീപാവലി ദിവസം വൈകുന്നേരമാണ് ടിഫിന്‍ ബോക്സില്‍ നിറച്ച സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്.
ജലാലാബാദ് സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഈ ആഴ്ച ആദ്യം അറസ്റ്റിലായ മൂന്ന് പേരെ ചോദ്യം ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. നേരത്തെ രഞ്ജിത് സിംഗും അറസ്റ്റിലായിരുന്നു. മൂവരില്‍ നിന്നുമായി രണ്ട് പെന്‍ഡ്രൈവ്, 1.15 ലക്ഷം രൂപ ടിഫിന്‍ ബോംബ് എന്നിവ കണ്ടെത്തിയിരുന്നു.
Discussion about this post