കൊല്ലം: ഒരു സ്കൂളിലെ അധ്യാപകർക്ക് കൂട്ടത്തോടെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് എൽ പി സ്കൂൾ അടച്ചു. ഓച്ചിറ കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള കുറങ്ങപ്പള്ളി ഗവ: വെൽഫയർ എൽ പി സ്കൂളാണ് അടച്ചത്.
നാല് അധ്യാപകരാണ് ഈ സ്കൂളിലുള്ളത്. ഇതിൽ മൂന്ന് പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഒരു അധ്യാപികക്ക് പനിയെ തുടർന്നുള്ള പരിശോധനയിൽ കോവിഡ് കണ്ടെത്തിയതിനെ തുടർന്ന് മറ്റ് അധ്യാപകരും പരിശോധന നടത്തുകയായിരുന്നു.
അധ്യാപകരുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി.
Discussion about this post