മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലാ ആശുപത്രിയില്‍ തീപിടിത്തം. അഗ്നിബാധയില്‍ പത്ത് പേര് വെന്തുമരിച്ചു. പത്ത് പേരെ പൊള്ളലുകളോടെ രക്ഷപെടുത്തി.
അപകടം ഉണ്ടാകുമ്പോൾ 20 രോഗികള്‍ ഐസിയുവില്‍ ചികില്‍സയിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഐസിയു വാര്‍ഡില്‍ ഉണ്ടായ തീപിടുത്തം മറ്റു വാര്‍ഡുകളിലേക്കും പടരുകയായിരുന്നു.
Ahmednagar district hospital #Ahmednagar #fire #Maharashtra #news #ViralVideo pic.twitter.com/JrnYqzkpe1
— Shakir Sayyed (@Shakir4939) November 6, 2021
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാലു ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Discussion about this post