ഹൈദരാബാദ്: കൃത്യതയും കാഴ്ചപ്പാടുമുള്ള ധീരമായ നേതൃത്വമാണ് രാജ്യത്തെ നഗരങ്ങളെ ‘സ്മാര്‍ട്ട’് നഗരങ്ങളാക്കാന്‍ ആവശ്യമെന്ന് കേന്ദ്ര നഗര വികസനമന്ത്രി എം. വെങ്കയ്യ നായിഡു പറഞ്ഞു. നഗരങ്ങളിലെ ഖര മാലിന്യസംസ്‌കരണത്തെക്കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നികുതിയുടെ പേരില്‍ ജനങ്ങളെ പിഴിയാതെ തദ്ദേശ സംഘടനകള്‍ വരുമാനം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അധികാരത്തിലിരി്കകുന്നവരാണ് നേതൃത്വം നല്‍കേണ്ടത്. ഒരു മികച്ച മുന്‍സിപ്പല്‍ കമ്മീഷണര്‍ റോഡിലെ പണികള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും അതേ സമയം ഡെപ്യൂട്ടി കമ്മീഷനര്‍ക്കും മറ്റുള്ളവര്‍ക്കും ആ ഉത്തരവാദിത്വം നല്‍കുകയും ചെയ്യണം-അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് കാമ്പെയിനില്‍ ജനങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് അറിയാന്‍ താല്‍പര്യപ്പെടുന്നു. നഗരങ്ങളിലെ ഖര മാലിന്യങ്ങളുടെ ശരിയായ സംസ്‌കരണം സ്വച്ഛ് ഭാരത് എന്ന ലക്ഷ്യത്തിന്റെ പ്രധാന ഘടകമാണ്. മാലിന്യങ്ങളെ ഊര്‍ജമാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും കെട്ടിട അവശിഷ്ടങ്ങളുടെ പുനരുല്‍പാദത്തെ കുറിച്ച് പഠിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post