മുംബയ്: മുംബയിലെ കന്‍ജുര്‍മാര്‍ഗിലെ സാംസംഗ് സര്‍വീസ് സെന്ററില്‍ വന്‍ തീപിടിത്തം.ആര്‍ക്കെങ്കിലും അപകടമുണ്ടായതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്‌ച രാത്രിയോടെയാണ് തീപിടിത്തമുണ്ടായതെന്നാണ് സൂചന.
സ്ഥാപനത്തിനോടടുത്തുള്ള പ്രദേശവാസികളെയെല്ലാം ഒഴിപ്പിച്ചതായി പൊലീസ് അറിയിച്ചു.എട്ട് ഫയര്‍ എന്‍ജിനുകളും നാല് വാട്ടര്‍ ടാങ്കറുകളുമുപയോഗിച്ചാണ് തീ അണക്കാന്‍ ശ്രമിക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് അറിയിച്ചു.











