Monday, August 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യത്തെ ഏറ്റവും നീളമുള്ള പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌ വേ തുറന്നു, യുദ്ധവിമാനങ്ങള്‍ക്ക് എയര്‍ സ്‌ട്രിപ്പും; ദശാബ്‌ദങ്ങളോളം യുപിയുടെ അടിസ്ഥാന വികസനം അവഗണിച്ചവര്‍ക്കുള്ള മറുപടിയെന്ന് പ്രധാനമന്ത്രി

by Brave India Desk
Nov 17, 2021, 10:50 am IST
in India
Share on Facebook
Tweet
WhatsAppTelegram

ഡല്‍ഹി: യുദ്ധവിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള എയര്‍സ്ട്രിപ് സഹിതം ഉത്തര്‍പ്രദേശിലെ ഒന്‍പത് ജില്ലകളെ ബന്ധിപ്പിക്കുന്ന 340.8 കിലോമീറ്റര്‍ ആറുവരി പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌ വേ പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചു. 22,500 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പാത രാജ്യത്തെ ഏറ്റവും നീളമുള്ള എക്‌സ്‌പ്രസ് ഹൈവേയാണ്.

പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഞ്ചരിച്ച വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം ഇറക്കിയത് എക്സ്പ്രസ്‌വേയില്‍. സുരക്ഷിതമായി വിമാനം പറന്നിറങ്ങി. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്ന് മോഡിയെ സ്വീകരിച്ചു. ലഖ്നൗവിനെയും ഗാസിപുരിനെയും ബന്ധിപ്പിക്കുന്ന 341 കിലോമീറ്റര്‍ നീളമുള്ള പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 22500 കോടി രൂപ ചെലവിട്ടാണ് ആറുവരി എക്സ്പ്രസ് വേ നിര്‍മ്മിച്ചിരിക്കുന്നത്.

Stories you may like

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

2018 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെയാണ് പാതയുടെ തറക്കല്ലിട്ടത്. പുര്‍വഞ്ചാല്‍ എക്സ്പ്രസ് വേ കുറഞ്ഞ സമയത്തിനുള്ളില്‍ വിജയകരമായി പൂര്‍ത്തീകരിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും സര്‍ക്കാരിനെയും അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

മൂന്ന് വര്‍ഷം മുന്‍ ഈ എക്സ്പ്രസ് വേക്ക് തറക്കല്ലിടുമ്പേള്‍ ഇവിടെ ഒരു വിമാനത്തില്‍ വന്നിറങ്ങാമെന്ന് താനൊരിക്കലും ചിന്തിച്ചിരുന്നില്ല. വെറും തരിശുനിലമായി കിടന്നിരുന്ന സ്ഥലമാണ് ഇപ്പോള്‍ ഒരു ആധുനിക അതിവേഗ പാതയായി മാറിയിരിക്കുന്നത്. ഇതാണ് യു.പിയിലെ ജനങ്ങളുടെ കരുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘രാജ്യത്തിന്റെ വികസനം പോലെ തന്നെ പ്രധാനമാണ് സുരക്ഷയും. അടിയന്തര സാഹചര്യങ്ങളില്‍ പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേ എങ്ങനെയാണ് ഇന്ത്യന്‍ വ്യോമസേനക്ക് കരുത്താകുന്നതെന്ന് നമുക്ക് കാണാം. നമ്മുടെ യുദ്ധവിമാനങ്ങള്‍ ഉടന്‍ ഈ എക്സ്പ്രസ് വേയില്‍ വന്നിറങ്ങും’- പ്രധാനമന്ത്രി പറഞ്ഞു.

‘ദശാബ്‌ദങ്ങളോളം യു. പിയുടെ അടിസ്ഥാന വികസനം അവഗണിച്ചവര്‍ക്കുള്ള മറുപടിയാണ് ഹൈവേയിലുയര്‍ന്ന വിമാനങ്ങളുടെ ശബ്ദം. 2018ല്‍ ഹൈവേയ്ക്ക് തറക്കല്ലിട്ടപ്പോള്‍ കരുതിയില്ല വിമാനത്തില്‍ ഇവിടെ വന്നിറങ്ങുമെന്ന്. അടിയന്തര സാഹചര്യങ്ങളില്‍ വ്യോമസേനയ്‌ക്ക് ഹൈവേ പ്രയോജനപ്പെടും’- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു

പ്രധാനമന്ത്രി സഞ്ചരിച്ച ഹെര്‍ക്കുലീസിന് പിന്നാലെ വ്യോമസേനയുടെ സുഖോയ്, മിറാഷ് വിമാനങ്ങളും എക്സ്പ്രസ് വേയില്‍ പറന്നിറങ്ങി. വ്യോമസേനയുടെ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും ഉദ്ഘാടനത്തിന്റെ ഭാഗമായി അരങ്ങേറി.

എയര്‍സ്ട്രിപ്:

  • സുല്‍ത്താന്‍പൂര്‍ ജില്ലയില്‍ അഖാല്‍ഖിരി കര്‍വത്ത് ഗ്രാമത്തില്‍ 3.2 കിലോമീറ്റര്‍ നീളത്തിലാണ് എയര്‍സ്ട്രിപ്.
  • യുദ്ധവിമാനങ്ങള്‍ക്കും വലിയ ട്രാന്‍സ്പോര്‍ട്ട് വിമാനങ്ങള്‍ക്കും ഇറങ്ങാം.
  • പ്രധാനമന്ത്രി എത്തിയ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനം ആദ്യമായി എയര്‍സ്ട്രിപ്പിലിറങ്ങി.
  • മിറാഷ് 2000, ജാഗ്വാര്‍ യുദ്ധവിമാനങ്ങളും എ – 32 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും ഇറങ്ങി.

പൂര്‍വ്വാഞ്ചല്‍ എക്സ്പ്രസ് വേ:

  • ലഖ്നൗവിന് 100കിലോമീറ്റര്‍ അകലെ ലഖ്‌നൗ-സുല്‍ത്താന്‍പൂര്‍ ഹൈവേയില്‍ (എന്‍.എച്ച്‌ 731) ചാന്ദ്‌സാരായ് മുതല്‍ ഗാസിപ്പൂര്‍ ഹെയ്ദാരിയ ഗ്രാമത്തില്‍ എന്‍.എച്ച്‌ 31വരെയുള്ള 340.8 കിലോമീറ്റര്‍. ബാരാബങ്കി, അമേഠി, സുല്‍ത്താന്‍പൂര്‍, അയോധ്യ, അംബേദ്‌കര്‍ നഗര്‍, അസംഗഡ്, മൗ തുടങ്ങിയ ജില്ലകളിലൂടെ കടന്നു പോകുന്നു. നിലവില്‍ ആറുവരിപ്പാത. ഭാവിയില്‍ എട്ട് വരിയാക്കും.
  • 2015ല്‍ മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ലഖ്‌നൗ-അസംഗഡ്-ബാലിയ എക്‌സ്‌പ്രവേയായി പ്രഖ്യാപിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലഖ്‌നൗ-അസംഗഡ്-ഗാസിപ്പൂര്‍ വഴി റൂട്ട് മാറ്റി പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ്‌വേയെന്ന് പേരിട്ട് നിര്‍മ്മാണം തുടങ്ങി
  • 2018ല്‍ തറക്കല്ലിട്ടത് പ്രധാനമന്ത്രി മോദി
  • ലിങ്ക് റോഡുകള്‍ വഴി വാരാണസി, ഗോരഖ്‌പൂര്‍, അയോധ്യ, പാട്‌ന (ബീഹാര്‍) നഗരങ്ങളെ ബന്ധിപ്പിക്കുന്നു. ഡല്‍ഹി – ആഗ്ര യമുന എക്‌സ്‌പ്രസ് ഹൈവേയിലൂടെ ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രവേ വഴി പൂര്‍വാഞ്ചല്‍ എക്‌സ്‌പ്രസ് വേയില്‍ എത്താം.
  • 22 ഫ്ളൈ ഓവറുകള്‍, 7 റെയില്‍വേ മേല്‍പ്പാലങ്ങള്‍, 7 വന്‍ പാലങ്ങള്‍, 114 ചെറിയ പാലങ്ങള്‍, 6 ടോള്‍ പ്ളാസകള്‍, 45 അണ്ടര്‍ പാസുകള്‍, 87 കാല്‍നട അണ്ടര്‍പാസുകള്‍, 525 ബോക്‌സ് കള്‍വെര്‍ട്ടുകള്‍.

Tags:
Share32
Tweet
SendShare

Latest stories from this section

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?’; സ്വർണക്കൊള്ളക്കേസിൽ നിർണ്ണായക പരാമർശവുമായി സുപ്രീം കോടതി!

‘മാനസികാരോഗ്യ കേന്ദ്രം എന്ന പേര് മാറ്റണം’; സുപ്രധാന നിർദേശവുമായി ഹൈക്കോടതി, മാറ്റം ഭയം ഒഴിവാക്കാനെന്ന് നിരീക്ഷണം!

Latest News

പോസിറ്റീവ് എനർജി കിട്ടില്ല,ആരെങ്കിലും ചുവപ്പ് പെയിന്റ് അടിക്കുമോ?;സിപിഎമ്മിന്റെ കളർ അതാണെന്ന് ആരാണ് പറഞ്ഞത്? എംവി ഗോവിന്ദൻ മാസ്റ്റർ

‘സിപിഎം നേതാക്കളെ ഭയപ്പെടുത്താമെന്ന ധാരണ വേണ്ട’ ; ‘മാസപ്പടി കേസ്’ അന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളെന്ന് എം വി ഗോവിന്ദൻ

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies