Sunday, August 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

by Brave India Desk
Aug 23, 2026, 09:20 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

മുംബൈ : കോൺഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ സ്ത്രീശാക്തീകരണ പ്രസംഗങ്ങൾ തികഞ്ഞ ഇരട്ടത്താപ്പാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. നാഗ്പൂരിൽ വെച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഫഡ്‌നാവിസ് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും രൂക്ഷമായി വിമർശിച്ചത്. വേദിയിൽ വച്ച് വലിയ തോതിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുകയും എന്നാൽ പാർലമെന്റിൽ സ്ത്രീകൾക്ക് യഥാർത്ഥ അധികാരവും അവകാശവും നൽകുന്ന വനിതാ സംവരണ ബില്ലിനെ എതിർക്കുകയും ചെയ്യുന്ന നിലപാടാണ് രാഹുൽ ഗാന്ധി സ്വീകരിക്കുന്നതെന്നും ഫഡ്‌നാവിസ് സൂചിപ്പിച്ചു.

പൂനെയിൽ സംഘടിപ്പിച്ച ‘ഛത്രോം കി ഗൂഞ്ച്’ എന്ന വിദ്യാർത്ഥി സംവാദ പരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തതിന് പിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർലമെന്റിൽ 33 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുമ്പോൾ, അതിനെ പിന്തുണയ്ക്കാൻ രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ വാക്കും പ്രവൃത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹത്തിന്റെ നിലപാടുകൾ കാപട്യം നിറഞ്ഞതാണെന്നും ഫഡ്‌നാവിസ് ആരോപിച്ചു.

Stories you may like

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

കോൺഗ്രസ് പാർട്ടിക്ക് നിലവിൽ കൃത്യമായ ലക്ഷ്യമോ ദിശാബോധമോ ഇല്ലെന്നും വെറും വാചകമടിക്കാരുടെ പാർട്ടിയായി അത് മാറിയെന്നും ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. ജനങ്ങളുമായി മണ്ണിലിറങ്ങി പ്രവർത്തിക്കുന്നതിന് പകരം ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ പ്രസ്താവനകൾ നൽകി വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ മാത്രമാണ് കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. പബ്ലിസിറ്റിക്ക് വേണ്ടി രാഷ്ട്രീയ നാടകങ്ങൾ കളിക്കുന്ന ഇത്തരം രീതികൾ ജനങ്ങൾ തിരിച്ചറിയുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Tags: devendra fadnavisrahul gandhi
Share
Tweet
SendShare

Latest stories from this section

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

Latest News

പാറ്റ സമരത്തിനിടെ  ആക്രമണം നടത്താൻ ഐ.എസ്.ഐയും ; യുവാക്കളെ അറസ്റ്റ് ചെയ്ത് പഞ്ചാബ് പോലീസ്

അതിർത്തി കടന്ന് അനധികൃത ആയുധക്കടത്ത് ; ശൃംഖല തകർത്ത് പഞ്ചാബ് പോലീസ്; 10 തോക്കുകളുമായി രണ്ട് പേർ പിടിയിൽ

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

യോഗി ജീ, ഇനി തെറ്റാവർത്തിക്കില്ല; ഗാസിയാബാദിൽ കുറ്റവാളികളുടെ മാപ്പപേക്ഷ, സത്യപ്രതിജ്ഞ ചെയ്യിപ്പിച്ച് പോലീസ്

വരുന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ നിന്നും സമാജ്‌വാദി പാർട്ടി തൂത്തെറിയപ്പെടും ; ജനങ്ങൾ ഒന്നും മറന്നിട്ടില്ലെന്ന് യോഗി

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

ഇത് ഞാൻ പറഞ്ഞ സാധനമല്ലേ; ഫോൺ നമ്മുടെ ചിന്തകൾ വായിക്കുന്നുണ്ടോ? ആ രഹസ്യം ഇതാ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

‘ഹെൽത്തി’ ലേബലുകൾക്ക് പിന്നിലെ അപകടങ്ങൾ; പ്രോട്ടീൻ ബാറുകളിലും ഡയറ്റ് സ്നാക്സുകളിലും ഒളിഞ്ഞിരിക്കുന്ന വില്ലന്മാർ

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

നെഞ്ചുവേദന ഇല്ലാതെയും ഹൃദയാഘാതം വരാം; ശ്രദ്ധിക്കേണ്ട അസാധാരണ ലക്ഷണങ്ങൾ ഇതാ; ജീവൻ അപകടത്തിലാക്കുന്ന ‘സൈലന്റ് ഹാർട്ട് അറ്റാക്ക്

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

രാഹുലിന് മറുപടിയുമായി സ്മൃതി ഇറാനി; വനിതാ സംവരണ ബില്ലിന് പിന്തുണ നൽകാൻ വെല്ലുവിളി

ലങ്കയെ തല്ലിപ്പറിച്ച് പടിക്കൽ, ഒപ്പം ക്യാപ്റ്റൻ ഗില്ലിന്റെ ഫിഫ്റ്റിയും; കൊളംബോയിൽ ഇന്ത്യയുടെ ക്ലാസ് ഷോ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology